![](/wp-content/uploads/2018/12/aranmula-collage.jpg)
പത്തനംതിട്ട: അറ്റകുറ്റപണികളുടെ അഭാവത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥ മറികടക്കാന്‍ സാങ്കേതിക വകുപ്പിനു കീഴില്‍ എന്‍.എസ്.എസ്.ടെക്നിക്കല്‍ സെല്‍ രൂപകല്‍പന ചെയ്തിട്ടുള്ള പുനര്‍ജനി പദ്ധതി പ്രകാരം ആറന്മുള എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയിലെ ഉപകരണങ്ങള്‍ ഇന്ന് മുതല്‍ നവീകരിക്കും. ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. പ്രോഗ്രാമിന്റെ ഉത്ഘാടനം ഉച്ചയ്ക്ക് വീണ ജോര്‍ജ് എം.എല്‍.എ. നിര്‍വ്വഹിക്കും.
Post Your Comments