ദുബായ് ചരിത്രനേട്ടവുമായി ദുബായ് വിമാനത്താവളം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്തവരുടെ എണ്ണം 100 കോടി കവിഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ ഈ ചരിത്രനേട്ടത്തെക്കുറിച്ച് പ്രഖ്യാപിച്ചു.
ഫ്േളാറിഡയില്‍നിന്ന് ദുബായിലെത്തിയ അര്‍ജുന്‍ എന്ന ഒമ്പതുവയസ്സുള്ള ഇന്ത്യന്‍ ബാലനാണ് 100 കോടി തികച്ച് ചരിത്രംകുറിച്ച യാത്രക്കാരന്‍. അര്‍ജുനെയും കുടുംബത്തെയും ശൈഖ് അഹമ്മദ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 100 കോടി യാത്രക്കാര്‍ക്കുള്ള വിമാനത്താവളമായി ദുബായ് മാറിയപ്പോള്‍ നമ്മള്‍ പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ദുബായ് എയര്‍പോര്‍ട്ട്‌സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂമിനെയും ജീവനക്കാരെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. വിമാനത്താവളത്തിന്റെ ഈ അപൂര്‍വ നേട്ടം വലിയ ആഘോഷപരിപാടികളോടെയാണ് ജീവനക്കാര്‍ കൊണ്ടാടിയത്.
Post Your Comments