തിരുവനന്തപുരം•കേരള തമിഴ്നാട് അതിർത്തിയിലെ മാർത്താണ്ഡം, പാർവ്വതിപുരം എന്നീ മേൽപ്പാലങ്ങൾ തുറന്നതോടെ ഇനി തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിൽ എത്താൻ ഒന്നര മണിക്കൂർ മാത്രം മതി. യാത്ര ദൈർത്ഥ്യം കുറഞ്ഞതോടൊപ്പം വ്യാപാര വിനോദ സഞ്ചാര മേഖലയ്ക്കും പുത്തൻ ഉണർവാകുമെന്നാണ് തമിഴ്നാടിന്റെ വിലയിരുത്തൽ.
കന്യാകുമാരിയിലെ ഉദയാസ്തമന കാഴ്ചകൾ കാണാൻ തുടങ്ങി വീടു നിർമ്മാണ സമഗ്രികൾ വാങ്ങാൻ വരെ അതിർത്തിയായ തമിഴ്നാട്ടിൽ എത്താറുണ്ട്. മുൻപ് മണിക്കൂറോളം നീണ്ട യാത്രയും ഗതാഗതകുരുക്കും കാരണം മിക്കവരും യാത്ര ഉപേക്ഷിക്കുന്ന അവസ്ഥയിലായിരുന്നു.എന്നാൽ ഇപ്പോൾ പാലം വന്നതോടെ അതിനു പരിഹാരമായിരിക്കുകയാണ്. മാത്രമല്ല തിരുവനന്തപുരത്ത് നിന്നും പ്രത്യേക സർവ്വീസുകൾ നടത്താൻ കെ എസ് ആർ ടി സി യും സ്വകാര്യ ബസുടമകളും തീരുമാനിച്ചിരിക്കുകയാണ്.
Post Your Comments