![oommen Chandy](/wp-content/uploads/2018/05/ummanchandi.png)
തൊടുപുഴ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന വിവരം. കട്ടപ്പനയില്‍ ഒരുക്കിയ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കട്ടപ്പനയിലേക്ക് പോകുന്നതിനിടെ തൊടുപുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Post Your Comments