Latest NewsKerala

കൊല്ലത്ത് ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി

തെന്മല: കൊല്ലത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി പശുക്കിടാവിനെ കൊന്നു. തെന്മലന്മമാമ്പഴത്തറയില്‍ ഗിരിജന്‍ കോളനി റോഡിനടുത്താണ് പുലിയിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 7ന് ഇവിടെയെത്തിയ പുലി അയണിവിള വീട്ടില്‍ മണിയുടെ മൂന്നു വയസ്സുള്ള പശുക്കിടാവിനെയാണ് കടിച്ചു കൊന്നത്. അതേസമയം പശുക്കിടാവിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പുലിയെ കണ്ട് ഭയന്നോടി.

അതേസമയം നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇരുട്ടില്‍ മറഞ്ഞ പുലി വീണ്ടും കിടാവിന്റെ ജഡത്തിനരികില്‍ എത്തിയിരുന്നതായും പറയുന്നു. കൂടാതെ രാത്രിയില്‍ ഇവിടെ കാട്ടാനയും എത്തിയിരുന്നു. അമ്പനാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലക സംഘം സ്ഥലത്തെത്തി. പരിശോധനകള്‍ക്ക് ശേഷം പശുവിന്റെ ജഡം മറവ് ചെയ്തു. അതേസമയം പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button