പലമേഖലകളിലും സംരംഭകരാകുന്ന കുട്ടികളെ കുറിച്ച് നമ്മള്‍കേട്ടിട്ടുണ്ട്. അവരില്‍ നിന്നൊക്കെ വ്യത്യസ്തയായ ഒരു കുട്ടി സംരഭകയാണ് ഖെറിസ് റോഗേഴ്സ് എന്ന പന്ത്രണ്ടുകാരി. റോഗേഴ്സിന്റെ ഒരു വര്‍ഷത്തെ വരുമാനം ഒരു കോടി 40 ലക്ഷം രൂപയാണ്. ‘ഫ്ലെക്സിന്‍ ഇന്‍ മൈ കോംപ്ലക്ഷന്‍’ എന്ന സാധാരണ ഒരു ടീഷര്‍ട്ട് കമ്പനിയാണ് റോഗേഴ്സിന്റേത്. എന്നാല്‍ ബിസിനസ്സിനുമപ്പുറം സമൂഹ നന്മ ലക്ഷ്യം വയ്ക്കുന്ന ഒരു സന്ദേശം പകരുന്നുണ്ട് ഈ കമ്പനി. നിങ്ങളുടെ തൊലിയുടെ നിറമേതാണോ അതില്‍ കംഫര്‍ട്ടബിളായിരിക്കുക’ നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവളും, കളിയാക്കല്‍ ഒരുപാട് കേട്ടവളുമായതുകൊണ്ട് തന്നെ അവള്‍ക്ക് പങ്കുവയ്ക്കാനുള്ള ഏറ്റവും വലിയ സന്ദേശവും ഇത് തന്നെയാണ്.
ഫാഷന്‍ ഡിസൈനര്‍ ആകണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. റോഗേഴ്സിന്റെ സഹോദരി റോഗേഴ്സിന്റെ ഒരു ചിത്രം ഫ്ലെക്സിന്‍ ഇന്‍ ഹെര്‍ കോംപ്ലക്ഷന്‍ എന്ന ഹാഷ് ടാഗോടു കൂടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് കമ്പനിയുടെ തുടക്കം. അത് ഇവരുടെ അമ്മൂമ്മയാണ് ‘ഫ്ലെക്സ് ഇന്‍ ഔര്‍ കോംപ്ലക്ഷന്‍’ എന്നാക്കിയത്. അങ്ങനെ കഴിഞ്ഞ വര്‍ഷം ഏപ്രിലോടുകൂടി ഖെറിസ് റോഗേഴ്സിന്റെ ഫ്ലെക്സിന്‍ ഇന്‍ മൈ കോംപ്ലക്ഷന്‍ ടീ ഷര്‍ട്ട് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 10000 രൂപകൊണ്ട് ആരംഭിച്ച ബിസിനസ്സിന് ഒരു വര്‍ഷം കഴിയുമ്പോഴേ ഒരു കോടി കവിഞ്ഞു വരുമാനം. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനര്‍ എന്ന റെക്കോഡും റോഗേഴ്സിന് സ്വന്തമാണ്.
Post Your Comments