Latest NewsKerala

ആര്‍എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്ക് നല്‍കിയ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

ശബരിമലയില്‍ സ്ത്രീയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് തില്ലങ്കേരിക്ക് ജാമ്യം അനുവദിച്ചിരുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നവംബര്‍ അഞ്ചിന് ചിത്തിര ആട്ട വിശേഷ സമയത്ത് കൊച്ചു മകന്റെ ചോറൂണ്ണിനെത്തിയ സ്ത്രീയെ തടഞ്ഞുവെന്നതാണ് വത്സന്‍ തില്ലങ്കേരിക്ക് എതിരായ കേസ്. ഗൂഢാലോചന കുറ്റത്തിനാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button