KeralaLatest News

പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച

കാസര്‍കോട്: കുടുംബം ബന്ധുവീട്ടിലേക്ക് പോയ സമയം പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച ഉപ്പള മണ്ണംകുഴിയിലെ പരേതനായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സത്താറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭാര്യയും മക്കളും ബുധനാഴ്ച രാവിലെ വീടുപൂട്ടി കാസര്‍കോട്ടെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞെത്തിയ മകന്‍ ജ്യൂസ് കഴിക്കാന്‍ ഫ്രിഡ്ജ് തുറക്കുന്നതിനിടയിലാണ് മൂന്നു പേരടങ്ങുന്ന മോഷ്ടാക്കളെ കണ്ടത്.

ഇതോടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി ഓടി തൊട്ടടുത്തുള്ള ഇളയമ്മയുടെ വീട്ടില്‍ വിവരമറിയിച്ചു. ബന്ധു വീട്ടുകാര്‍ എത്തുമ്പാഴേക്കും മോഷ്ടാക്കള്‍ 25,000 രൂപയും സ്വര്‍ണമാലയും അടക്കമുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗദ്ധരും പോലീസ് നായയും സംഭവസ്ഥലത്തെത്തുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button