Education & Career

സംസ്ഥാന കമ്മീഷണറേറ്റില്‍ അംഗപരിമിതര്‍ക്ക് ഒഴിവ്

അംഗപരിമിതർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് എന്നിവരെ നിയമിക്കുന്നു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കെഎസ്ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ജനുവരി 15ന് വൈകുന്നേരം അഞ്ചിനകം കമ്മീഷണർ, അംഗപരിമിതർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, സോഷ്യൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ട് കോംപ്ലക്‌സ്, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2347704.

shortlink

Related Articles

Post Your Comments

Related Articles


Back to top button