KeralaLatest News

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് വേണ്ടി സതീശന്‍ പാച്ചേനി സ്വന്തം വീട് വിറ്റു

കണ്ണൂര്‍: നിര്‍മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിനായി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി സ്വന്തം വീട് വിറ്റു. പാര്‍ട്ടി ഓഫീസിന്റെ 39 ലക്ഷം രൂപ ബാധ്യത തീര്‍ക്കാനാണ് പാച്ചേനി വീട് വിറ്റത്. 38 ലക്ഷം രൂപയ്ക്കാണ് വീട് വിറ്റത്. അഞ്ച് വര്‍ഷം മുമ്പ് 40 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച വീടാണിത്. നിര്‍മാണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് പ്രസിഡന്റ് വീട് വിറ്റ് ആ പണം തത്കാലം ഇതിനുപയോഗിച്ചത്. പാര്‍ട്ടി ഫണ്ട് ലഭ്യമായാല്‍ പിന്നീട് ആ പണം തിരികെ നല്‍കാമെന്ന ധാരണയിലാണിത്. പുതിയ പ്രസിഡന്റായി പാച്ചേനി വന്നപ്പോള്‍ ആദ്യത്തെ വാഗ്ദാനം ഉടന്‍ പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കുമെന്നായിരുന്നു. ഡി.സി.സി.യുടെ പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പണി കരാറുകാരനെ ഏല്‍പ്പിച്ചിരുന്നു. ചില തര്‍ക്കങ്ങള്‍ കാരണം വൈകുകയായിരുന്നു. അപ്പോഴേക്കും പാര്‍ട്ടിക്ക് വലിയ ബാധ്യത വന്നു. തിരഞ്ഞെടുപ്പ് വന്നതോടെ സാമ്പത്തിക പ്രതിസന്ധിയുമുണ്ടായി. കരാറുകാരന് കൊടുക്കാനുള്ള 60 ലക്ഷത്തില്‍ പകുതി കൊടുത്തു. 39 ലക്ഷം ബാധ്യതയാവുകയായിരുന്നു. ഈ ബാധ്യത തീര്‍ക്കാനാണ് സതീശന്‍ പാച്ചേനി വീട് വിറ്റത്.

shortlink

Post Your Comments


Back to top button