KeralaLatest News

പിരിവ് നല്‍കിയില്ല: വയോധികന്റെ കടയില്‍ കരി ഓയില്‍ ഒഴിച്ചു

കൊച്ചി: സിപിഎമ്മിന് പിരിവ് നല്‍കാന്‍ വിസമ്മതിച്ച വയോധികന്റെ കടയില്‍ കരി ഓയില്‍ ഒഴിച്ചു. എറണാകുളം തൃപ്പൂണിത്തുറ പേട്ടയിലാണ് സംഭവം. പേട്ട ബസ് സ്റ്റോപ്പിന് സമീപം കച്ചവടം നടത്തുന്ന അബൂബക്കറിന്റെ കടയിലാണ് കരി ഓയില്‍ ഒഴിച്ചത് പിരിവിന് എത്തിയ പ്രവര്‍ത്തകരോട് പണം നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതാണ് പ്രതികാരത്തിന് കാരണം.

പിരിവുകാര്‍ ഇയാളോട് അഞ്ഞൂറ് രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താന്‍ ഒരു തവണ വീട്ടില്‍ നിന്നും പാര്‍ട്ടി ഫണ്ടിലേക്ക് പണം നല്‍കിയെന്നും രണ്ടാമതും പണം നല്‍കാന്‍ കഴിയില്ലെന്ന് അബൂബക്കര്‍ അറിയിച്ചു. തുടര്‍ന്ന് രസീത് നല്‍കി പ്രവര്‍ത്തകര്‍ മടങ്ങി.

അടുത്ത ദിവസം രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ മുന്‍വശം മുഴുവന്‍ കി ഓയില്‍ ഒഴിച്ചതായി കണ്ടത്. പ്രശ്‌നം ഗുരുതരമാണെന്ന് മനസ്സിലാക്കിയ കൗണ്‍സിലറും പ്രാദേശിക പാര്‍ട്ടി നേതാക്കളും കടയിലെത്തി മാപ്പ് പറഞ്ഞതായും പണം നല്‍കേണ്ടതില്ലെന്ന് അറിയിച്ചുവെന്നും അബൂബക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button