Latest NewsIndia

അംബാനിയുടെ വിവാഹ ധൂർത്തതിനെ വിമർശിച്ച് ജമ്മു കശ്മീർ ഗവർണർ

ശ്രീനഗർ: മകൾ ഇഷ അംബാനിയുടെ വിവാഹ ധൂർത്തിനെ വിമർശിച്ച് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക്. അംബാനി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ അംബാനിയുടെ പേര് അദ്ദേഹം എടുത്തു പറഞ്ഞില്ല.

കാശ്മീരിൽ പതാകദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 700 കോടി രൂപ ഉണ്ടായിരുന്നു എങ്കിൽ കാശ്മീരിൽ 700 സ്കൂളുകളോ 7000 സൈനികരുടെ സൈനികരുടെ വിധവകൾക്കോ നൽകാമായിരുന്നു എന്നദ്ദേഹം പറഞ്ഞു. ദിവസം പ്രതി സമ്പന്നരാകുന്നവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെയുള്ളവരെ താൻ അഴുകിയ ഉരുളക്കിഴങ്ങിന് സമാനമായാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

. ഈ മാസം 12 നായിരുന്നു ഇഷയുടെയും വ്യവസായി ആനന്ദ് പിരാമലിന്റേയും വിവാഹം.ഫോബ്‌സിന്റെ കണക്കുകൾ പ്രകാരം അംബാനിയുടെ ആസ്തി 3.31 ലക്ഷം കോടി രൂപയാണ്. പിരാമലിന്റേത് 35,000 കോടി രൂപയും.

shortlink

Post Your Comments


Back to top button