![dgp chhattisgarh](/wp-content/uploads/2018/12/dgp-chhattisgarh.jpg)
റായ്പൂര്‍: ഛത്തീസ്ഗഡില്‍ പോലീസ് തലപ്പത്ത്്് വന്‍ അഴിച്ചുപണി. കോണ്ഗ്്രസ് അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പോലീസിലെ ഈ അഴിച്ചുപണി. 2014 മുതല്‍ സംസ്ഥാനത്ത്് പോലീസ് മേധാവിയായിരുന്ന എ.എന്‍ ഉപാധ്യായെ സ്ഥാനത്തു നിന്നും മാറ്റി. അതേസമയം സ്പെഷ്യല്‍ ഡയറക്ടര്‍ ജനറലായ ഡി.എം അശ്വതിക്കാണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
അതേസമയം പോലീസ് ഹൗസിംഗ് കോര്പ്പറേഷന് ചെയര്‍മാനായാണ് ഉപാധ്യായുടെ പുതിയ നിയമനം. തിങ്കളാഴ്ച ചത്തീസ്ഗഡില്‍ അധികാരത്തിലെത്തിയ ഭൂപേഷ് ഭാഗലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റേതാണ് പുതിയ തീരുമാനം. ബുധാനാഴ്ച വൈകിട്ടാണ് ഉപാധ്യായയെ
സ്ഥാനം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.
Post Your Comments