തിരുവനന്തപുരം: മുന്നണി പ്രവേശനത്തിനായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്കി. മുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്ത് നിന്നുളള പിന്തുണ നല്കാന് ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് അതില്ഡ തീരുമാനം കെെക്കൊളളുമെന്നും ജാനു പറഞ്ഞു.
വയനാട്ടില്‍ സി കെ ജാനുവിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ട് ഇതിന് മുന്‍പ് വന്നിരുന്നു. പാര്‍ട്ടി സീറ്റില്‍ ജാനുവിനെ മത്സരിപ്പിക്കുന്നതില്‍ സി പി ഐക്കും എതിര്‍പ്പില്ലെന്നാണ് സൂചന.എ ന്‍ഡി എ വിട്ട ശേഷം സി കെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേരത്തേ എല്‍ ഡി എഫ് നേതൃത്വവുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തിയിരുന്നു.
ലോക് താന്ത്രിക്ക് ജനതാദളും ഐഎന്‍എലും മുന്നണി പ്രവേശനത്തിനായി കാക്കുന്നതിനാല്‍ ഉടന്‍ ന് ഘടകകക്ഷിയാക്കാനുളള ബുദ്ധിമുട്ട് മുന്നണി നേതൃത്വം ജാനുവിനെ ബോധിപ്പിച്ചിട്ടുണ്ട്.
Post Your Comments