വാഷിങ്ടണ്‍: സിറിയയില്‍ നിന്നു അമേരിക്ക തങ്ങളുടെ സേനയെ പൂര്‍ണമായി പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐസിസ് തീവ്രവാദത്തിനെതിരെ യുദ്ധം എന്ന പേരിലാണ് യു.എസ്. സിറിയയില്‍ അധിനിവേശം തുടങ്ങിയത്. നിലവില്‍ അമേരിക്കയുടെ രണ്ടായിരത്തോളം സൈനികര്‍ സിറിയയിലുണ്ട്. 2014 ല്‍ ഐസിസ് തീവ്രവാദികള്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ തുടങ്ങിയതോടെയാണ് സേന അവിടെ നിലയുറപ്പിച്ചത്. ഐസിസിനെതിരെ പോരാടുന്ന വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട് അമേരിക്കന്‍ സേന. സിറിയയില്‍ നിന്നും സേനയെ പിന്‍വലിച്ചാലും ഇറാഖില്‍ സേന തുടരും.
Post Your Comments