Latest NewsInternational

വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍

ലണ്ടന്‍: വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. 27 കാരിയും വിവാഹിതയുമായ അധ്യാപികയാണ് അറസ്റ്റിലായത്. 27 വയസുള്ള ബ്രിട്ടണി സമോര എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ചതിന് അറസ്റ്റിലായത്. കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് സംശയം തോന്നിയ മാതാപിതാക്കള്‍ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് അധ്യാപികയുമായുളള വഴിവിട്ട ബന്ധം പുറത്തറിയുന്നത്.

ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥിയുമായി വിവിധയിടങ്ങളില്‍ വച്ച് നാല് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് അധ്യാപിക സമ്മതിച്ചു. വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയ അധ്യാപിക ക്രമേണ മൊബൈലിലേക്ക് ലൈംഗിക ച്ചുവയുളള മെസ്സേജുകളും നഗ്‌നചിത്രങ്ങളും അയയ്ക്കാന്‍ തുടങ്ങി. സ്വന്തം നഗ്‌നചിത്രങ്ങളും വാട്‌സ് ആപ്പ് വഴി കൈമാറി. കുട്ടിയുടെ പെരുമാറ്റത്തില്‍ വല്ലാത്ത മാറ്റം കണ്ടതോടെ മാതാപിതാക്കള്‍ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ഇരുവരും തമ്മിലുളള ചാറ്റിംഗ് കണ്ടെത്തിയത്. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ബന്ധം സ്ഥാപിച്ചതിനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും കേസ് രജിസ്റ്റര്‍ ചെയ്ത് അധ്യാപികയെ അറസ്റ്റ് ചെയ്തു.

ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് എട്ട് വരെയുളള കാലയളവിലായിരുന്നു അധ്യാപിക 13കാരനെ ലൈംഗികമായി ഉപയോഗിച്ചത്. ക്ലാസ് മുറിയില്‍ വച്ചും കാറില്‍ വച്ചും ശാരീരികമായി ബന്ധം സ്ഥാപിച്ചതായി അധ്യാപിക കുറ്റസമ്മതം നടത്തി. മാത്രമല്ല, ഇക്കാര്യങ്ങള്‍ സ്‌കൂളിലെ കുട്ടികള്‍ക്കിടയിലും ചര്‍ച്ചയായിരുന്നു.
അധ്യാപികയ്‌ക്കെതിരെ മറ്റ് കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് പരാതിയും നല്‍കിയിരുന്നു. ടീച്ചര്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമായി പിന്തുണയ്ക്കുന്നുവെന്നും മറ്റുമായിരുന്നു പരാതി. ഇവരുടെ അവിഹിത ബന്ധം അറിഞ്ഞ മാനേജ്‌മെന്റ് താക്കീതും നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയതോടെ അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.

shortlink

Post Your Comments


Back to top button