ന്യൂഡല്‍ഹി : ബാലറ്റ് പേപ്പര്‍ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍ കൊണ്ടു വരാന്‍ ഉദ്ദേശ്യമില്ലെന്ന് ചിഫ് ഇലക്ഷന് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുനില്‍ അറോറ ഇക്കാര്യം വ്യക്തമാക്കിയത്.
‘വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായാണ് ഇ.വി.എമ്മുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യത്തെ ഇന്നലെയും തെരഞ്ഞെടുപ്പ് കമ്മീഷന് നിരസിച്ചിരുന്നു, ഇന്നും നിരസിക്കുന്നു, ഭാവിയിലും നിരസിക്കും.’ സുനില്‍ അറോറ പറഞ്ഞു
അഞ്ച് സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മുമായി ബന്ധപ്പെട്ട് ആരോപണങ്ങളൊന്നും ഉന്നയിക്കപ്പെട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Post Your Comments