വിവാഹ ജീവിതത്തില്‍ ഒരു പ്രായം അധികരിച്ച് കഴിയുമ്പോള്‍ പങ്കാളികള്‍ സെക്സിനോട് നോ പറയുകായാണ് പൊതുവായി കാണപ്പെടുന്നത്. കൂടുതലും വനിതകളാണ് ഒരു പ്രായത്തിന് ശേഷം സെക്സ് വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. മിക്കപ്പോഴും ഒരു 60 വയസിന് ശേഷമായിരിക്കും ഈ തീരുമാനം.എന്നാല്‍ ലെെംഗീകത എന്നത് പ്രായാധിക്യം കൊണ്ട് ഒരിക്കലും മാറ്റി നിര്‍ത്തേണ്ട ഒന്നല്ല. അത് ജീവിതം മുഴുവന്‍ തുടരേണ്ട ഒരു പ്രക്രിയ ആണെന്നാണ് ഗവേഷക പഠനങ്ങള്‍ ചൂട്ടിക്കാട്ടുന്നത്.
ഒരു പക്ഷെ പ്രായമായതിനാല്‍ ഇനി സെക്സ് വേണ്ട എന്ന ഒരു ബോധം നിങ്ങളില്‍ ഉടലെടുക്കുമ്പോള്‍ പ്രായമായി എന്ന തോന്നല്‍ മനസില്‍ കുറിക്കപ്പെടുകയും ആ സാഹചര്യങ്ങളിലാണ് പ്രായാധിക്യം മൂലമുളള വിഷമതകള്‍ കൂടുതലും പിടിമുറുക്കപ്പെടുന്നത്.ആയതിനാല്‍ ആ ഒരു ചിന്ത തന്നെ മനസില്‍ നിന്ന് പിഴുതെറിയുകയാണ് വേണ്ടത്.
ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിയായ പഠനം നടത്തിയത്. 7000 ത്തോളമുളള പ്രായമേറിയവരില്‍ 12 മാസത്തോളം നീണ്ട സര്‍വ്വേയായിരുന്നു നടത്തിയിരുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പ്രായം ഏറിയിട്ടും ലെെംഗീകതക്ക് പ്രധാന്യം നള്‍കിയവരാണ് മാനസികവും ശാരീരികവുമായി കൂടുതല്‍ ആരോഗ്യമേറിയവരായി കാണപ്പെട്ടത് .
അവരില്‍ പറയപ്പെടുന്ന രോഗങ്ങളോ ശാരീരിക മാനസിക പ്രശ്നങ്ങളോ കാണിച്ചില്ലെന്ന് സര്‍വ്വേ പറയുന്നു.എന്നാല്‍ നേരെ തിരിച്ച് സെക്സിന് പ്രാധാന്യം നല്‍കാത്തവര്‍ അവശരും അസുഖങ്ങളാല്‍ കഷ്ടപ്പെടുന്നതായും കാണപ്പെട്ടതായും ഗവേഷക ഫലം ഉയര്‍ത്തിക്കാട്ടുന്നു. ആയതിനാല്‍ സെക്സിന് പ്രായത്തിന്‍റെ അതിര്‍വരമ്പുകള്‍ ഇടേണ്ട.അത് ജീവിതത്തില്‍ ഉടനീളം ഉണ്ടാകേണ്ടതാണ്.
Post Your Comments