പമ്പ : ഈ മണ്ഡല കാലം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയ ദിവസമായി കഴിഞ്ഞ തിങ്കളാഴ്ച്ച മാറി. കണക്കുകള്‍ പ്രകാരം
തിങ്കളാഴ്ച്ച രാത്രി 12 വരെ 91,394 തീര്‍ത്ഥാടകര്‍ അയ്യനെ കാണാന്‍ സന്നിധാനത്തെത്തി.
ഞായറാഴ്ച്ചയായിരുന്നു ഇതിന് മുന്‍പ് തിരക്കുണ്ടായ ദിവസം. 82,360 പേരായിരുന്നു ഞായറാഴ്ച്ച ദര്‍ശനത്തിനെത്തിയത്. ഓരോ ദിവസവും ഭക്തരുടെ എണ്ണത്തില്‍ വര്ദ്ധനയുണ്ടാവുന്നുണ്ട്. ചൊവ്വാഴ്ച്ച അഞ്ചു മണി വരെ 60,902 പേര് ദര്‍ശനം നടത്തി. സംഘര്‍ഷ സാധ്യത ഒഴിഞ്ഞതും നിയന്ത്രണങ്ങളിലെ ഇളവും ഗുരുസ്വാമിമാരുടെ ഇടപെടലുകളുമാണ് സന്നിധാനത്തേക്കുള്ള ഭക്തരുടെ വരവ് കൂട്ടിയത്.
Post Your Comments