Life Style

അകാല നര മാറാന്‍ പ്രകൃതിദത്തമായ വഴികള്‍

ഇന്ന് പ്രായമാകണമെന്നില്ല, മുടി നരയ്ക്കാം ഏതു പ്രായത്തിലും. കൗമാരക്കാര്‍ക്കിടയില്‍ പ്രധാന വില്ലനാണിത്. കെമിക്കലുകള്‍ തേക്കാതെ മുടിയെ സംരക്ഷിച്ച് നര മാറ്റാം.. അതിനുള്ള വഴികളാണ് പറയാന്‍ പോകുന്നത്.

1.ഒരു ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിന് ശേഷം ആ വെള്ളം തണുപ്പിച്ച് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക. ഉരുളക്കിഴങ്ങിന്റെ തൊലി മാത്രം എടുത്ത് നല്ല പോലെ തിളപ്പിച്ചു വറ്റിച്ച് ഇതു തണുക്കുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഏറെ നല്ലതാണ്.

2.നാല് ടേബിള്‍സ്പൂണ്‍ ഉണങ്ങിയ കര്‍പ്പൂരതുളസി, വെള്ളം, 4 ടീസ്പൂണ്‍ റം, ഒരൗണ്‍സ് ഗ്ലിസറിന്‍, ഏതാനും തുളളി വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയടങ്ങിയ മിശ്രിതവും ഏറെ നല്ലതാണ്. കര്‍പ്പൂരതുളസി വെള്ളത്തിലിട്ട് തിളപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം ഈ വെള്ളം അരിച്ചെടുത്ത് അതില്‍ ബാക്കിയുള്ള സാധനങ്ങള്‍ ചേര്‍ക്കുക. ഇത് പഞ്ഞി ഉപയോഗിച്ച് ദിവസവും തലയില്‍ തേച്ചുപിടിപ്പിക്കുക. ഉപയോഗിക്കുന്തോറും മുടിയുടെ കറുപ്പ് നിറം വര്‍ദ്ധിക്കും.

3.അകാല നര അകറ്റാന്‍ പാലും ഇഞ്ചിയും നല്ലൊരു മരുന്നാണ്.ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

4. റിഡ്ജ് ഗോര്‍ഡ് അഥവാ പീച്ചിങ്ങ എന്നറിയപ്പെടുന്ന പച്ചക്കറിയും നര മാറ്റുവാന്‍ നല്ലതാണ്. ഇതിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നതും അകാലനര തടയാന്‍ ഉത്തമമാണ്. ഇത് ചെറിയ കഷണങ്ങളായി മുറിച്ച് തണലത്ത് വച്ച് ഉണക്കുക. ഉണങ്ങിയ കഷണങ്ങള്‍ വെളിച്ചെണ്ണയിലിട്ട് മൂന്നോ നാലോ ദിവസം സൂക്ഷിക്കുക.കഷണങ്ങള്‍ നന്നായി കറുക്കുന്നത് വരെ ഇത് തിളപ്പിക്കുക. ഈ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടിയുടെ കറുപ്പ് നിറം വര്‍ദ്ധിക്കും.

5. തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെയ്യും.മുടിയുടെ വരണ്ട സ്വഭാവം മാറാനും ഇത് ഏറെ നല്ലതാണ്.

6.മുട്ടയും സവാള നീരും കലര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്.ഇതിനൊപ്പം ഇതില്‍ നാരങ്ങാനീരും തേനും കൂടി ചേര്‍ക്കാം. മുട്ട മഞ്ഞയിലെ പ്രോട്ടീന്‍ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന നല്ലൊരു ഘടകമാണ്. 1മുട്ട മഞ്ഞ, ഒരു സവാളയുടെ ജ്യൂസ്, 2 ടേബിള്‍ സ്പൂണ്‍ തേന്‍, 3 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് വെള്ളവും അധികം വീര്യമില്ലാത്ത ഷാംപൂവും ചേര്‍ത്തു കഴുകാം. ഇത് ആഴ്ചയില്‍ 2, 3തവണയെങ്കിലും ചെയ്യുക.ഉള്ള മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

7.നെല്ലിക്ക മുടി നരയ്ക്കുന്നതു തടയുന്നതിനും മുടി വളരുന്നതിനും സഹായിക്കുന്ന നല്ലൊന്നാന്തരം മരുന്നാണ്. അര കഷ്ണം നെല്ലിക്ക എടുക്കുക. ഇത് ഉണക്കിയെടുക്കുക. ഈ നെല്ലിക്കയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഈ നെല്ലിക്ക എണ്ണ ഉപയോഗിച്ച് തലയോട് നന്നായി മസാജ് ചെയ്യുക. ഇത് നല്ല നിറം മുടിക്ക് നല്‍കും.

8.ഉപ്പും കട്ടന്‍ ചായയും കലര്‍ന്ന മിശ്രിതവും നരച്ച മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഒരു ടീസ്പൂണ്‍ ഉപ്പ് ഒരു കപ്പ് കട്ടന്‍ ചായയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയേട്ടില്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കുക. നരച്ച മുടി ഇല്ലാതാക്കാം.

9.അടുക്കളയിലെ സുഗന്ധദ്രവ്യമായ കുരുമുളകും സഹായിക്കും. കുരുമുളക് പൊടി തൈരില്‍ തേര്‍ക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ പുരട്ടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button