ഹോംഗ്‌കോംഗ്: ഹോംഗ്‌കോംഗിലെ കോടീശ്വരനായ 24 കാരനായ വോംഗ് ചിങ്-കിറ്റ് എന്ന യുവാവാണ് തിരക്കുളള തെരുവിലെ റോഡിലേക്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് 18 ലക്ഷം രൂപയോളം വലിച്ചെറിഞ്ഞ് ആളുകളെ കൂട്ടി ക്രമസമാധാന നില തകര്‍ത്തത്. നോട്ടുകെട്ടുകള്‍ തെരുവില്‍ മൊത്തം പറക്കാന്‍ തുടങ്ങിയതോടെ അവിടമാകെ ജനസാഗരം നിറയുകയും തിരക്ക് അധികരിച്ച് പ്രദേശത്തെ ക്രമസമാധാന നില തകരുകയായിരുന്നു. തൂടര്‍ന്ന് പോലീസെത്തിയാണ് ഒരു ഉയര്‍ന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് നോട്ട് കെട്ടുകള്‍ വീശിയെറിഞ്ഞ് കൊണ്ടിരുന്ന യുവാവിനെ കെെയ്യോടെ പിടികൂടിയത്.
അവിടുത്തെ വലിയ കോടീശ്വരനാണ് കക്ഷി. നോട്ട് കെട്ടുകള്‍ജന മധ്യത്തിലേക്ക് മഴയായ് വീശിയെറിയാന്‍ കക്ഷിയെ പ്രേരിപ്പിച്ചത് പ്രശസ്തിക്ക് വേണ്ടിയാണെന്നാണ് സംസാരം. നോട്ട് കെട്ടുകള്‍ വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ വീഡിയോ പകര്‍ത്തുകയും ഫേസ് ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രശസ്തിക്ക് വേണ്ടിയല്ല പാവങ്ങളെ സഹായിക്കാനാണ് നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
https://www.facebook.com/ETHwhale/videos/216404485939683/
Post Your Comments