കോഴിക്കോട്: കോരപ്പുഴ പാലം നാളെ മുതല്‍ പൊളിച്ച് തുടങ്ങും. കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയിലാണ് കോരപ്പുഴപ്പാലം. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാലും പാലത്തിന് കാലപ്പഴക്കമേറിയതുമാണ് ഇത് പൊളിക്കാന്‍ കാരണം. പുതിയ പാലത്തിന്റെ പണിയും ഇതിനോടനുബന്ധിച്ച് നടക്കും. 1938 ലാണ് ഈ പാലം നിര്‍മ്മിക്കുന്നത്.
മലബാര്‍ ഡിസ്ട്രിക് ബോര്‍ഡാണ് അന്ന് കോരപ്പുഴ പാലം നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തിരുന്നത്. ഇപ്പോള്‍ പാലത്തിന്റെ ആയുസ്സ് 78 വര്‍ഷം പിന്നിട്ടു. 24 കോടി 32 ലക്ഷം രൂപ ചെലവിലാണ് പുതിയ പാലം ഇവിടെ നിര്‍മ്മിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. നാളെ മുതല്‍ കോരപ്പുഴ വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
Post Your Comments