Latest NewsKerala

സംസ്ഥാന ബജറ്റ് ജനുവരി 31 ന് : ‘കാസ്പ്’ അടക്കം നിരവധി പദ്ധതികള്‍

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ജനുവരി 31 ന് അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ബജറ്റിന് മുമ്പായി നടത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ജനുവരി 31 ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 1 നാണ് കേന്ദ്ര ബജറ്റ്.

കേന്ദ്ര സര്‍ക്കാരിന്റെ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതും സംസ്ഥാനത്തെ കാരുണ്യ ചതികിത്സാ സാഹായ പദ്ധതിയും ഒരുമിച്ച് ചേര്‍ത്തുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ ‘കാസ്പ്’ ആയിരിക്കും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ഒരു കുടുംബത്തിന് ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ചികിത്സയ്ക്ക് തുക കിട്ടുന്ന തരത്തിലാവും ‘കാസ്പ്.’

ആദ്യ വര്‍ഷത്തെ പ്രീമിയം സര്‍ക്കാര്‍ നല്‍കും. ലോട്ടറിയില്‍ നിന്നുള്ള ആയിരം കോടി രൂപ ഇതിനായി വിനിയോഗിക്കും. കൂടാതെ ‘മെഡിസാപ്പ്’ എന്ന പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പദ്ധതിയും പ്രധാന ആകര്‍ഷണമാണ്. 55 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button