കാഞ്ഞങ്ങാട്: ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെക്കുറിച്ച് അറിയാനും അറിയിക്കാനും സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കടമകളെന്താണെന്ന് നാം സൗകര്യപൂര്‍വം മറക്കുന്നു. മലയാളിയെന്നോ തമിഴനെന്നോ ഭേദമില്ലാതെ എല്ലാവരും ഇന്ത്യാക്കാരനാണെന്ന ബോധമുണ്ടാക്കുന്ന ഒന്നാണ് നമ്മുടെ ഭരണഘടന. നമ്മുടെ കുട്ടികളില്‍ 7.96 ശതമാനം ഭിന്നശേഷിക്കാരാണ്.
അവര്‍ക്ക് വേണ്ടി ഭരണഘടന ഉറപ്പ് നല്‍കുന്ന പ്രത്യേകാവകാശങ്ങള്‍ അനുവദിച്ച് കിട്ടിയത് സുപ്രീം കോടതി ഇടപെട്ടത് കൊണ്ടാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരെ സംരക്ഷിക്കുന്നതിനും നമുക്ക് നിയമമുണ്ട്. 6 വയസു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാത്ത രക്ഷിതാക്കളെ ശിക്ഷിക്കാനും നിയമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പേരൂര്‍ സദ്ഗുരു പബ്ലിക്ക് സ്‌കൂളില്‍ വൈറ്റല്‍ ഫോര്‍ ഇന്ത്യ, റോട്ടറി കാഞ്ഞങ്ങാട് എന്നിവ ചേര്‍ന്നു നടത്തിയ മൗലിക കടമാ പ്രചാരണത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments