ഉത്തര്‍പ്രദേശ്: ഗോഹത്യയും കലാപവും ആരോപിച്ച് ബുലന്ദ്ഷഹറില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോഹത്യ നടത്തിയതിന്റെ പേരില്‍ നദീം, റയിസ്, കാലാ എന്നീ മൂന്നു പേരെയും കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ സച്ചിന്‍ സിംഗ്, ജോണി ചൗധരി എന്നീ രണ്ട് പേരെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ണ്ടാഴ്ച മുമ്ബാണ് പശുവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബുലന്ദ്ഷഹറില്‍ കലാപം നടന്നത്.
ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് സുബോധ് കുമാര്‍ എന്ന പൊലിസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിരുന്നു. പൊലിസുകാരന്റെ കൊലപാതകത്തിന് കാരണക്കാരായ പ്രതികളെ ഇതുവരെ പോലിസ് കണ്ടെത്തിയിട്ടില്ല. പൊലിസ് ഉദ്യോഗസ്ഥന് സുബോധ് കുമാറിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതിയെന്ന് കരുതപ്പെടുന്ന ബജ്രംഗ്ദള് നേതാവ് യോഗേഷ് രാജ് ഒളിവിലാണ്.
കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സുബോധ് കുമാറിന്റെ വാഹനത്തെ പിന്തുടര്‍ന്നാണ് അക്രമികള്‍ അദ്ദേഹത്തെ വെടിവച്ച് വീഴ്ത്തിയത്. 19 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നുണ്ട് എന്ന് സുബോധികുമാറിന്റെ കുടുംബം ആരോപിക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Post Your Comments