![BLOCK-PANCHAYATH](/wp-content/uploads/2018/12/block-panchayath.jpg)
തിരുവനന്തപുരം•കൂറൂമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയമ്മ ജോസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യയാക്കി.
നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2018 ഡിസംബര്‍ 18 മുതല്‍ ആറ് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഴുത ബ്ലോക്ക് പഞ്ചായത്തില്‍ കമ്മീഷന്‍ അയോഗ്യത കല്പിക്കുന്ന രണ്ടാമത്തെ അംഗമാണ് ലിസിയമ്മ ജോസ്.
അഴുത ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് 2017 ഡിസംബര്‍ 27ന് നടന്ന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ്(എം) അംഗമായ ഇവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് എതിരെ മത്സരിക്കുകയും എല്‍.ഡി.എഫ് പിന്‍തുണയോടെ വിജയിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ഇവരെ ആയോഗ്യരാക്കിയത്.
Post Your Comments