ന്യൂഡല്‍ഹി : ദേശീയ പാര്‍ട്ടികളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാന കണക്കുകള്‍ പുറത്തു വന്നു. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് വിവിധ ദേശീയ പാര്‍ട്ടികളുടെ വരുമാന കണക്കുകള്‍ പുറത്തു വിട്ടത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടായത് ബിജെപിക്കാണ്. 1,027കോടി 34 ലക്ഷം രൂപയാണ് ബിജെപിയുടെ വരുമാനം. ഇതിന്റെ മുക്കാല്‍ ഭാഗത്തോളം പാര്‍ട്ടി ചിലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മറ്റൊരു പ്രധാന ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇതുവരെ തങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
സിപിഎമ്മിന്റെ വരുമാനം 104.847കോടി രൂപയാണ്. ഇതില്‍ 83.482 കോടി ചെലവാക്കി. ഏറ്റവും കുറവ് വരുമാനം നേടിയ ദേശീയ പാര്‍ട്ടി സിപിഐയാണ്. 1.55 കോടിയാണ് സിപിഐയുടെ വരുമാനം. 5.167കോടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സമ്പാദിച്ചത്. ബിഎസ്പി 51 കോടി 70 ലക്ഷം രൂപ വരുമാനമുണ്ടാക്കിയപ്പോള്‍ 14 കോടി 78 ലക്ഷം രൂപ ചെലവാക്കി.
Post Your Comments