Latest Newsഭക്തിപരമായ

ഭക്തരുടെ മനസും ശരീരവും ഭക്തി സാന്ദ്രമാക്കാന്‍ അയ്യപ്പ ഗീതങ്ങള്‍

ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഭക്തിയുടെ ആനന്ദത്തില്‍ ആറാടിക്കുന്ന ഭക്തികാവ്യങ്ങള്‍

സ്വാമിയെ ശരണമയ്യപ്പ.. എങ്ങും ശരണമന്ത്രജപങ്ങളാല്‍ മുഖരിതമായ മണ്ഡലകാലം. ഭക്തിയുടെ നിറവില്‍ അയ്യപ്പ ദര്‍ശനത്തിനായി മനസ്സും ശരീരവും അര്‍പ്പിച്ച അയ്യപ്പകാലം. ഭക്തി ഗീതങ്ങള്‍ എന്നും വിശ്വാസികള്‍ക്ക് ഹരമാണ്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഭക്തിയുടെ ആനന്ദത്തില്‍ ആറാടിക്കുന്ന ഭക്തികാവ്യങ്ങള്‍ക്ക് എന്നും ആസ്വാദകര്‍ ഏറെയാണ്‌.

മാമല വാഴും ശ്രീ മണികണ്ഠനെ കാണുവാന്‍ കാത്തിരിക്കുന്ന അയ്യപ്പ ഭക്തരുടെ മനസും ശരീരവും ഭക്തി സാന്ദ്രമാക്കാന്‍ അയ്യപ്പ ഗീതങ്ങള്‍. മണ്ഡലകാല വിശുദ്ധിയുമായി അയ്യപ്പ സന്നിധിയില്‍ എത്തുവാന്‍ വ്രതം നോറ്റിരിക്കുന്ന അയപ്പന്മാരുടെ ഭക്തി സാന്ദ്രമായ മനസ്സില്‍ നിറയുന്ന അയ്യപ്പഗീതങ്ങളുടെ പ്രമോ പുറത്തിറങ്ങി. സന്തോഷ്‌ വര്‍മ്മ രചിച്ച് ജയചന്ദ്രന്‍, ജയന്‍ (ജയ വിജയ) തുടങ്ങിയവര്‍ ആലപിച്ച മനോഹര അയ്യപ്പഗീതങ്ങള്‍ ”ബസ്റ്റ് ഓഫ് അയ്യപ്പ സോങ്ങ്സ്” കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button