മുംബൈ : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്കുളള ചുരുക്കപ്പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു. കാലവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ മുന്‍ പരിശീലകന്‍ രമേഷ് പവാറും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കിര്‍സ്റ്റന്‍, ഹെര്‍ഷെല്‍ ഗിബ്‌സ് എന്നിവരാണ് മറ്റു രണ്ടു പേര്‍.
ഇതില്‍ ഗാരി കിര്‍സ്റ്റന്‍ ഒരു തവണ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന് പട്ടികയില്‍ മുന്‍ തൂക്കം നല്‍കുന്നുണ്ട്. നിലവില്‍ ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ മുഖ്യ പരിശീലകനാണ് കിര്‍സ്റ്റണ്‍. മൊത്തം 28 പേരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത്.
മുന്‍ ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ഡബ്ലിയുവി രാമന്‍ എന്നിവരൊന്നും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയില്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ, ശാന്ത രംഗസ്വാമി തുടങ്ങിയവര്‍ അടങ്ങുന്ന മൂന്നംഗ അഡ്‌ഹോക് കമ്മിറ്റി ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന പേരുമായി അഭിമുഖം നടത്തും. ഡിസംബര്‍ 22 ന് മുംബൈയില്‍ വെച്ചാണ് അഭിമുഖം. പരിശീലക സ്ഥാനത്തേക്ക് രമേഷ് പവാര്‍ തിരിച്ചെത്തുമോയെന്ന കാര്യവും ഏറെ ആകാഷയുണര്‍ത്തുന്നതാണ്. മുന്‍ ക്യാപ്റ്റന്‍ മിതാലി രാജുമായി ബന്ധപ്പെട്ട അടുത്തിടെയുണ്ടായ വിവാദങ്ങള്‍ രമേഷിന്റെ പരിശീലക ഭാവിക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദന എന്നിവര്‍ രമേഷ് പവാര്‍ കോച്ചായി തുടരണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് വ്യക്തമാക്കിയതും അദ്ദേഹത്തിന് ആശ്വാസമായി.
Post Your Comments