KeralaMollywoodLatest News

സീരിയല്‍ നടി അശ്വതി ബാബു ഇടപാടുകള്‍ നടത്തിയിരുന്നത് വന്‍കിട ബേക്കറികളിലും ഹോട്ടലുകളിലും വെച്ച്

കൊച്ചി : ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അശ്വതി ബാബുവിന്റെ ഇടപാടുകളെ സംബന്ധിച്ച് കൂടൂതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. നടിയുടെ ഡ്രൈവറും കേസില്‍ അറസ്റ്റിലായ ബിനോയിയാണ് ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് കൊച്ചിയില്‍ സ്ഥിരമായി എത്തിച്ചിരുന്നത്.

യുവതിയുടെ അംഗരക്ഷകനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.വാട്‌സപ്പ് വഴിയാണ് നടി ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. സ്ഥിരം കസ്റ്റമേര്‍സിനായി വാട്‌സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ അനുമാനം. ബംഗളുരുവില്‍ ലഹരിമരുന്നുകള്‍ ഇവര്‍ക്ക് വിതരണം ചെയ്തിരുന്നത് ഇടുക്കി സ്വദേശിയായ ഒരു വ്യക്തിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

അക്കൗണ്ടില്‍ പണം നിക്ഷേപിപ്പിച്ചതിന് ശേഷം കൊച്ചിയിലെ വന്‍കിട ഹോട്ടലുകളിലും ബേക്കറികളിലും വെച്ചാണ് നടി ലഹരി മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. സീരിയല്‍ നടിയെന്ന താരപരിവേഷവും ഇവര്‍ക്കിതിന് തുണയായി. അശ്വതിയുടെ ഫോണ്‍ പൊലീസ് കണ്ടെടുത്തതോട് കൂടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. വാട്‌സാപ്പ് വഴി നടിയും മറ്റുള്ളവരും നടത്തിയ ശബ്ദ സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തു. ഇവയും പരിശോധിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button