![](/wp-content/uploads/2018/12/geedha-salam.jpg)
കൊല്ലം•പ്രശസ്ത ചലച്ചിത്ര-നാടക നടന് ഗീഥാ സലാം എന്ന അബ്ദുള്‍ സലാംഅന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
കൊല്ലം ഓച്ചിറ റയില്‍വേ സ്റ്റേഷനു സമീപം പാറയില്‍ പടീറ്റതില്‍ അബ്ദുള്‍ ഖാദര്‍ കുഞ്ഞിന്റെയും മറിയം ബീവിയുടെയും മൂത്ത മകനായാണ് സലാമിന്റെ ജനനം. 32 വര്‍ഷത്തോളം നാടകവേദിയല് നിറഞ്ഞു നിന്ന അദ്ദേഹം സീനിമാ സീരിയല്‍ അഭിനയത്തിലും തനതായ കൈയൊപ്പ് ചാര്‍ത്തി. 1980 ല്‍ പുറത്തിറങ്ങിയ ‘മാണി കോയ കുറുപ്പ് ‘ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 82 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രൗദ്രത്തിലെ ഓട്ടോ ഡ്രൈവര്‍, കുഞ്ഞിക്കൂനനിലെ സര്‍ക്കസ്കാരന്‍, ഗ്രാമഫോണിലെ സൈഗാള്‍ യൂസഫ് തുടങ്ങിയവ സലാമിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്.
1987ല്‍ തിരുവനന്തപുരം ആരാധനയുടെ ‘ അഭിമാനം ‘നാടകത്തിലെ ഉസ്മാന് കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡും 2010 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും സി.പി.ഐ അംഗവുമായിരുന്നു.
ഭാര്യ റഹുമത്ത് ബീവി. രണ്ട് ആണ്മക്കള് ഷഹീറും ഷാനും. അഞ്ച് പേരക്കുട്ടികള്‍.
Post Your Comments