തിരുവനന്തപുരം: വനിതാ മതിലിന് ശബരിമലയുമായി യാതൊരു വിധത്തിലുളള ബന്ധവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയാല്‍ സുപ്രീം കോടതി വിധി സര്‍ക്കാര്‍ നിറവേറ്റും. എന്നാല്‍ ഈ പ്രശ്നം സര്‍ക്കാരിന് മുന്നില്‍ ഇല്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ദര്‍ശനത്തിനായി മനീതി സംഘടന നീക്കങ്ങള്‍ നടത്തുകയും മുഖ്യന്ത്രിയെ സമീപിരുന്നോ എന്നതിനെ പറ്റി അറിവില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ വനിത മതില്‍ സംഘടിപ്പിക്കുന്നതിനോട് പ്രതിപക്ഷ നേതാവ് കടുത്ത സ്വരത്തിലാണ് പ്രതികരിച്ചത്. സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവരാണ് വനിതാ മതില്‍ കെട്ടുന്നത്, രളത്തെ ഭ്രാന്താലയമാക്കാനേ ഇതുപകരിക്കൂ , വനിതാ മതില്‍ എന്ന വര്‍ഗീയ മതില്‍ കെട്ടാന്‍ സര്‍ക്കാര്‍ സംവിധങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നൊക്കെയാണ് രമേശ് ചെന്നിത്തല എതിരായി സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒന്നര ലക്ഷം ഫയലുകള്‍ കെട്ടി കിടക്കുമ്പോള്‍ ഒാഫീസ് സമയത്ത് വനിത മതില്‍ സംബന്ധിയായ വിഷയം ചര്‍ച്ചചെയ്യാന്‍ യോഗം കൂടുന്നതിനെ ചെന്നിത്തല വിമര്‍ശിച്ചു.
Post Your Comments