ന്യൂഡല്‍ഹി : പാവപ്പെട്ട എല്ലാ വീടുകളിലും സൗജന്യ പാചക വാതകം പ്രദാനം ചെയ്യുന്നതിനായുളള പ്ര ധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലീകരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ . പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി പദ്ധതി വിപുലീകരണ പദ്ധതിക്ക് അംഗീകാരവും നല്‍കിയിട്ടുണ്ട് . ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്കായിരിക്കും ഈ പദ്ധതിയുടെ ഗുണം കൂടുതല്‍ ലഭിക്കുക.
2016 ല്‍ ജനിച്ച ഈ പദ്ധതി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അഞ്ച് ലക്ഷത്തോളം ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം നല്‍കുന്ന പദ്ധതിയായിരുന്നു. വിപുലീകരണത്തിന്‍റെ ഭാഗമായി ആദിവാസി സ്ത്രീകളെയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകളെയും ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാചകവാതകം എല്ലാ വീടുകളിലും എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കേന്ദ്ര പെട്രോളിയ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
Post Your Comments