![](/wp-content/uploads/2018/12/download-5-6.jpg)
അഹമ്മദാബാദ്: തീവണ്ടി ഇടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു. ഗുജറാത്തിലാണ് ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തത്. അമ്രേലി ജില്ലയിലെ ഗിര്‍ വനമേഖലയിലാണ് സംഭവം. ട്രെയിനിടിച്ച് ചത്ത സിംഹങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ റെയില്‍വേ ട്രാക്കില്‍ ചിതറിക്കിടക്കുന്നത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്.
അര്‍ദ്ധരാത്രിയാണ് സംഭവം. ആറ് പേരടങ്ങുന്ന സിംഹങ്ങളുടെ കൂട്ടം റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ചരക്ക് തീവണ്ടി കടന്നുപോയത്. ഒന്നര വയസ്സ് മുതല്‍ രണ്ടര വയസ്സ് വരെ പ്രായമുളള രണ്ട് ആണ്‍ സിംഹങ്ങളും ഒരു പെണ്‍ സിംഹവുമാണ് ചത്തത്.
അപകടമുണ്ടാക്കിയ ചരക്ക് തീവണ്ടിയുടെ വേഗത പരിശോധിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു. വനംവകുപ്പിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോയെന്നും പരിശോധിക്കും.
Post Your Comments