Bikes & ScootersLatest NewsAutomobile

സ്‌പോര്‍ട് ബൈക്ക് ശ്രേണിയിൽ ശക്തരാകാൻ പുതിയ കരിസ്മയുമായി ഹീറോ മോട്ടോകോര്‍പ്പ്

സ്‌പോര്‍ട് ബൈക്ക് ശ്രേണിയിൽ ശക്തരാകാൻ പുതിയ ബൈക്കുമായി ഹീറോ മോട്ടോകോര്‍പ്പ്. 200 സിസി എഞ്ചിന്‍ കരുത്തിൽ പുതിയ കരിസ്മയെ കമ്പനി വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. 2019 ല്‍ എക്‌സ് പള്‍സ് 200 നും 200 T അഡ്വഞ്ചര്‍ ബൈക്കുകള്‍ക്കൊപ്പമായിരിക്കും പുതിയ കരിസ്മ എത്തുക. ഡയമണ്ട് ആകൃതിയിലുള്ള ഫ്രെയിമും 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക്,എബിഎസ് എന്നിവ പ്രതീക്ഷിക്കാം. എക്‌സ്ട്രീം 200 Rലെ എഞ്ചിനായിരിക്കും ഈ ബൈക്കിനും ജീവൻ നൽകുക. വിപണിയിൽ എത്തിയാൽ പുതിയ കരിസ്മയ്ക്ക് ഒന്നരലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button