Health & Fitness

കാന്‍സര്‍, വൃക്ക രോഗങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രധാന വില്ലന്‍ മാട്ടിറച്ചി

ബീഫ് അഥവാ പോത്തിറച്ചി ചുവന്ന മാംസത്തിന്റെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ചുവന്ന മാംസത്തിന്റെ കൂട്ടത്തില്‍ പശുവിറച്ചിയും പോര്‍ക്കിറച്ചിലും മട്ടനുമെല്ലാം ഉള്‍പ്പെടും. ചിക്കനെ അപേക്ഷിച്ച് ചുവന്ന മാംസം അഥവാ റെഡ് മീറ്റ് ആരോഗ്യത്തിന് ദോഷകരമാണെന്നു പൊതുവെ പറയും.എന്നാല്‍ ഇതിന്റ ഗുണവശങ്ങളും തള്ളിക്കളയാനാവില്ല. റെഡ് മീറ്റ് പാചകം ചെയ്യുന്ന രീതിയനുസരിച്ചിരിയ്ക്കും, ഇത് ആരോഗ്യമോ അനാരോഗ്യമോ നല്‍കുകയെന്നറിയാന്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

റെഡ് മീറ്റ് അഥവാ മാട്ടിറച്ചി അമിതമായി ഉപയോഗിയ്ക്കുന്നത് വൃക്ക രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇവര്‍ക്കു മറ്റുള്ളവരേക്കാള്‍ വൃക്കരോഗം പിടിപെടാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു. ഇവ എണ്ണ ചേര്‍ത്തും വറുത്തുമെല്ലാം കഴിയ്ക്കുമ്‌ബോഴാണ് ആരോഗ്യത്തിന് കൂടുതല്‍ അപകടം. ഗ്രില്‍ ചെയ്തു കഴിയ്ക്കുമ്‌ബോള്‍ അനാരോഗ്യം വരാനുള്ള സാധ്യത കുറവാണ്. റെഡ്മീറ്റ് സ്ഥിരം കഴിയ്ക്കുന്നവരില്‍ കൊളസ്ട്രോള്‍ സാധ്യത ഏറെയാണ്.

പ്രത്യേകിച്ച് എണ്ണ ചേര്‍ത്തു പാകം ചെയ്യമ്പോള്‍. ഹൃദയപ്രശ്നങ്ങളിലേയ്ക്കു വഴി വയ്ക്കുന്ന ഒന്ന്. ഇതില്‍ കൊഴുപ്പിന്റെ അളവു താരതമ്യേന കൂടുതലായതുകൊണ്ടുതന്നെ അമിതവണ്ണത്തിനുളള ഒരു കാരണമാണ് റെഡ് മീറ്റ്. റെഡ് മീറ്റ് കഴിയ്ക്കുന്നവര്‍ക്ക് ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു.

എന്നു കരുതി നല്ല വശങ്ങളും റെഡ് മീറ്റിനുണ്ട്. ഇത് കുട്ടികള്‍ക്ക് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി, അയേണ്‍, സിങ്ക് എന്നിവ വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഏറെ ഗുണം നല്‍കുന്നു. പൊതുവെ ഭക്ഷണസാധനങ്ങളില്‍ മഗ്‌നീഷ്യം കുറവാണ്. എന്നാല്‍ ബീഫ് പോലുള്ള റെഡ് മീറ്റില്‍ ഇത് ധാരാളമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button