![pk sasi](/wp-content/uploads/2018/09/pk-sasi-3.jpg)
കൊച്ചി: ലൈംഗികാരോപണം നേരിടുന്ന പി കെ ശശി എം എല്‍ എക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിന്റെ പരിധിയില്‍ വരുന്ന പരാതിയില്‍ ക്രമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പാലക്കാട് എഴുവന്തല സ്വദേശി ടി എസ് കൃഷ്ണകുമാറാണ് ഹര്ജിക്കാരന്.
ശശിക്കെതിരെയുളള യുവതിയുടെ പരാതി നിലവില്‍ സി പി എമ്മിന്റെ പാര്‍ട്ടി അന്വേഷണ സമിതിയാണ് അന്വേഷിക്കുന്നത്. അന്വേഷണവിധേയമായി ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്റ് ചെയ്തിട്ടുമുണ്ട്. എം എല്‍ എക്കെതിരായ പരാതി പൊലീസ് അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും മുന്നോട്ട് വന്നിരുന്നു.
Post Your Comments