KeralaLatest News

തിരിച്ചറിയല്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യാന്‍ പാടില്ല: ഹൈക്കോടതി

കൊച്ചി: തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും ലാമിനേറ്റ് ചെയ്യാന്‍ നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി. ലാമിനേറ്റ് ചെയ്താല്‍ കാര്‍ഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ വിവരങ്ങളുടെ സാധുത വിലയിരുത്താനാവില്ലെന്ന് കണ്ടാണിത്. നനയില്ലെന്നും കേടാകില്ലെന്നതുമുള്‍പ്പെടെയുള്ള മെച്ചമുണ്ടാകാമെങ്കിലും നിയമം അനുവദിക്കാത്തതിനാല്‍ ലാമിനേഷന്‍ അനുവദിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button