കൊൽക്കത്ത : ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കോടതിയും സർക്കാരും അനുമതി നിഷേധിച്ചതോടെ പദയാത്ര നടത്താനൊരുങ്ങി ബിജെപി. ജനുവരി ആദ്യവാരം പദയാത്രകള്‍ക്ക് തുടക്കമാകും. കൂച് ബെഹാറില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും യാത്ര ഉദ്ഘാടനം ചെയ്യുക.
സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ രഥയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. രഥയാത്ര തുടങ്ങാനുദ്ദേശിച്ചിരിക്കുന്ന കൂച്ച്‌ബെഹാര്‍ ജില്ല സംഘര്‍ഷസാധ്യതാ പ്രദേശമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അവിടുത്തെ ജില്ലാ പോലീസ് മേധാവിയും രഥയാത്രക്ക് അനുമതി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഇതു ചോദ്യം ചെയ്ത് ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയതോടെ കോടതിയും അനുമതി നിഷേധിച്ചു. ജനുവരി ഒമ്പതിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കോടതി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
അതേസമയം, ക്രമസമാധാന പ്രശ്‌നം ഉണ്ടാവാതെ നോക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ ബാധ്യതയാണെന്നും രാഷ്ട്രീയ പരിപാടികള്‍ നടത്തുക എന്നത് ഭരണഘടന അനുവദിച്ചിട്ടുള്ള കാര്യമാണെന്നും ബിജെപി അഭിഭാഷകന്‍ അനിന്ദ്യ മിത്ര കോടതിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments