കൊച്ചി : ബ്യൂട്ടി പാലര്‍ വെടിവയ്പ്പ് നാടകത്തിന്റെ ഹിന്ദിയിലെ സ്‌ക്രിപ്റ്റിന് മലയാളി ടച്ച് .സംഭവ സ്ഥലത്തു രണ്ടംഗ അക്രമി സംഘം ഉപേക്ഷിച്ച ‘രവി പൂജാരി’ എന്നെഴുതിയ കുറിപ്പ് കയ്യക്ഷര വിദഗ്ധര്‍ പരിശോധിക്കും. കുറിപ്പിലെ ഹിന്ദി അക്ഷരങ്ങള്‍ മലയാളികള്‍ ഹിന്ദി എഴുതുന്ന വടിവിലുള്ളതാണെന്ന നിഗമനമാണ് അന്വേഷണത്തിനു ഗ്രാഫോളജിസ്റ്റുകളുടെ സേവനം തേടാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്.
ഹിന്ദി മാതൃഭാഷയായിട്ടുള്ളവര്‍ ര,വ,പ,ജ എന്നീ അക്ഷരങ്ങള്‍ സാധാരണ എഴുതുന്ന രീതിയിലല്ല കുറിപ്പിലെ ഹിന്ദി അക്ഷരങ്ങളുടെ ഘടനയെന്ന സംശയം ശാസ്ത്രീയമായി പരിശോധിക്കാനാണു പൊലീസ് ഒരുങ്ങുന്നത്. തട്ടിപ്പു കേസില്‍ ന്യൂഡല്‍ഹിയില്‍ ജയിലിലായ സുകാഷ് ചന്ദ്രശേഖറെ ജയിലിനുള്ളില്‍ സഹായിക്കുന്നത് രവി പൂജാരിയുടെ സംഘത്തില്‍ ഉള്‍പ്പെട്ട ക്രിമിനലുകളാണെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഈ സൗഹൃദം സുകാഷിന്റെ പ്രധാനമേഖലയായ ഹവാല ഇടപാടുകള്‍ക്ക് ഇരുകൂട്ടരും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. സുകാഷിന്റെ അടുത്ത കൂട്ടുകാരിയാണു ലീന മരിയ പോള്‍.
Post Your Comments