റാഞ്ചി: ജാര്‍ഖണ്ഡ് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ലൂയിസ് മറാണ്ടിയുടെ വസതിക്കുമുന്നില്‍ ധര്‍ണയിരുന്ന താല്‍ക്കാലിക അധ്യാപകന്‍ അതി ശൈത്യം മൂലം മരിച്ചു. ജോലി സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് 31 ദിവസമായി സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ നടത്തിവന്ന സമരത്തിന്റെ ഭാഗമായി മന്ത്രിയുടെ ഡുംഗയിലെ വസതിക്കുമുന്നില്‍ സമരം നടത്തിവന്ന ഹസാദിക സ്വദേശി കാഞ്ചന്‍ കുമാര്‍ ദാസ്(35) ആണ് മരിച്ചത്. റാംഗാര്‍ഡ് ചിദംകല്‍ മിഡില്‍ അധ്യാപകനാണ് ഇദ്ദേഹം. കുറച്ചു ദിവസമായി രാത്രി ഇവിടുത്തെ താപനില 6 ഡിഗ്രിയിലേക്കു താണിരുന്നു. 63,000 അധ്യാപകര്‍ നവംബര്‍ 16 മുതല്‍ സമരത്തിലാണ്. സമരം ചെയ്യുന്നവരെ പിരിച്ചുവിടും എന്ന ശാസനയെ തുടര്‍ന്ന് കുറച്ചുപേര്‍ ജോലിക്ക് കേറിയെങ്കിലും ബാക്കിയുള്ളവര്‍ സമരത്തിലാണ്.
Post Your Comments