വിര്‍ജീനിയ : ഇരുപതോളം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ വിര്‍ജീനിയക്കാരനായ ജൂഡ് ലോവ്ചിക്നെ ഭാര്യ ഒടുവില്‍ കുടുക്കി. വിവാഹമോചന ശേഷം മകളെ വിട്ടുകിട്ടുന്നതിനായാണ് ഇയാളുടെ ഭാര്യയായിരുന്ന കാതറിന്‍ പരമരഹസ്യം പുറത്ത് വിട്ടത്. അമേരിക്കയിലെ വിര്‍ജീനിയയിലെ ഫെയര്‍ഫാക്‌സ് കൗണ്ടിയിലാണ് സംഭവം.
തന്‍റെ ഭര്‍ത്താവായിരുന്നയാള്‍ക്ക് മാനസികവെെകല്യമുണ്ടെന്നും ഇനിയും ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഭാര്യയായ പരാതിക്കാരിയേയും പല തവണ ജൂഡ് ബലാത്സംഗത്തിനിരയാക്കിയതായി അഭിഭാഷകന്‍ കോടതി മുന്‍പാകെ ബോധിപ്പിച്ചു. തുര്‍ന്ന് കോടതി നിര്‍ദ്ദേശിച്ച പ്രകാരമുളള അന്വേഷണത്തില്‍ ഭാര്യ നള്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു.
ഡിഎന്‍എ തുടങ്ങിയ പരിശോധനയും ഇയാളുടെ കുറ്റം ശരിവെക്കുന്നതായിരുന്നു. എന്നാല്‍ മകളെ വിട്ടുകിട്ടാന്‍ ഭര്‍ത്താവിനെതിരേ കാതറീന്‍ കള്ളക്കഥ ചമയ്ക്കുക ആണെന്നായിരുന്നു ജൂഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഡിഎന്‍എ പോലെയുളള ശാസ്ത്രീയ തെളിവുകള്‍ എങ്ങനെ കളളമാകും എന്ന് കോടതി ചോദിച്ചു.
ഈ വാദം തള്ളിയ കോടതി ജൂഡ് വിവിധ വകുപ്പുകള്‍ പ്രകാരം 17 കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തി. പ്രകൃതിവിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍ ഇവയെല്ലാം ഉള്‍പ്പെടും. കേസ് വാദം പുരോഗമിക്കുകയാണ് . നിലവില്‍ അഴിക്കുളളിലായ ജൂഡിനെ പിന്നീട് കോടതി ശിക്ഷ വിധിക്കും.
Post Your Comments