UAELatest News

യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട : മൂന്നു പേർ പിടിയിൽ

അബുദാബി : യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട. വ്യവസായ മേഖലയിലെ ഒരു വാഹന സ്പേയർ പാർട്സ് വിൽപ്പന സ്ഥാപനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 60 കിലോ ഹെറോയിനാണ് അബുദാബി പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു 24-45 മധ്യേ പ്രായമുള്ള മൂന്ന് ഏഷ്യൻ വംശജര്‍ പിടിയിലായി. പ്രതികളിൽ ഒരാൾ സ്ഥാപനത്തിന്റെ ബിസിനസ്സ് പങ്കാളിയാണ്. നിക്ഷേപകന്റെ വീസയിലുള്ള ഒരാളും സന്ദർശക വീസയിൽ രാജ്യത്തേക്ക് പ്രവേശിച്ചയാളുമാണ് മറ്റു കൂട്ടുപ്രതികൾ.

വാഹന ഗ്യാരേജിന്റെ ഉള്ളിൽ മണ്ണ് തുരന്ന് ഉണ്ടാക്കിയ രഹസ്യ അറയിലാണ് മയക്ക് മരുന്ന് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നാതിരിക്കാൻ യൂസ്ഡ് കാറുകളുടെ ഡോറുകൾ കൊണ്ട് മുകൾഭാഗം മറച്ചിരുന്നുവെന്നും ഏറെ നാളത്തെ നിരീക്ഷണവും രക്ഷപ്പെടാനുള്ള വഴികൾ അടച്ചും പൊലീസ് നടത്തിയത് ആസൂത്രിത നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയതെന്നും മയക്കുമരുന്ന് പ്രതിരോധ വകുപ്പ് തലവൻ കേണൽ ത്വാഹിർ ഗരീബ് അൽ ദാഹിരി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button