ഹൈദരാബാദ്: ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്‍റെ ഹൈദരാബാദ് ക്യാംപസിലാണ് വിദ്യാര്‍ഥികള്‍ രണ്ടാഴ്ചയായി യൂണിവേഴ്സിറ്റിയുടെ നടപടിക്കെതിരെ സമരം നടത്തുന്നത്. സര്‍വ്വകലാശാല തുടര്‍ന്ന് വന്നിരുന്ന ബിഎ കോഴ്സും ഹോസ്റ്റല്‍ സൗകര്യവും അധികൃതര്‍ നിര്‍ത്തലാക്കുന്നതിനെതിരേയാണ് പ്രതിഷേധം. രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതര്‍ നടപടി എടുക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ്.
കോഴ്സ് നിര്‍ത്തലാക്കാനുള്ള നീക്കം നൂറോളം മലയാളിക വിദ്യാര്‍ത്ഥികളെയടക്കമാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുമായി മാനേജ്മെന്റ് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. യു ജി സി സഹായം നിര്‍ത്തലാക്കാക്കിയതാണ് കോഴ്സ് തുടരാന്‍ കഴിയാത്തതിന് കാരണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വിശദീകരിക്കുന്നു.
മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ഥാനത്ത് നിന്നു അനുകൂല തീരുമാനം വരുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. നിലവില്‍ തെലങ്കാന സര്‍ക്കാരിന്റെ വാടക കെട്ടിടത്തില്‍ ആണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
Post Your Comments