Latest NewsInternational

ചാവേറാക്രമണം : 15 ഭീകരര്‍ക്ക് വധശിക്ഷ

ഇസ്‌ലാമാബാദ് : പാകിസ്താനിലെ പെഷാവറിലുള്ള ക്രിസ്ത്യന്‍ കോളനിയില്‍ 2016-ലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 15 പേര്‍ക്ക് വധശിക്ഷ. ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച വിവരം പാക് സൈനികമേധാവി ഖമര്‍ ജാവേദ് ബജ്‌വയാണ് സ്ഥിരീകരിച്ചത്.

സാധാരണക്കാരെ വധിക്കല്‍, സൈനികരെ ആക്രമിക്കല്‍, ക്രിസ്ത്യന്‍ കോളനിയില്‍ ആക്രമണം നടത്തിയ ചാവേറുകള്‍ക്ക് സഹായം നല്‍കല്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.

2016 സെപ്റ്റംബറിലായിരുന്നു പെഷാവര്‍ ചാവേറാക്രമണം. താലിബാനുമായി ബന്ധമുള്ള ജമാഅത്തുര്‍ അഹ്‍രാര്‍ സംഘടനയായിരുന്നു ആക്രമണത്തിനുപിന്നില്‍. നാല് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികരുള്‍പ്പെടെ 34 പേരാണ് കൊല്ലപ്പെട്ടത്.

shortlink

Post Your Comments


Back to top button