Latest NewsHealth & Fitness

മള്‍ബെറി പഴങ്ങള്‍ ആരോഗ്യത്തിന്റെ കലവറ

കൊച്ചി :പട്ടുനൂല്‍ കൃഷിക്കായി ഉപയോഗിക്കാറുള്ള ചെടിയാണ് മള്‍ബെറി. അമൂല്യ ഔഷധ ഗുണങ്ങളടങ്ങിയ ഒരു ഉത്തമ ഫലമാണ് മള്‍ബറി.

മള്‍ബറിച്ചെടിയുടെ പഴങ്ങളും ഏറെ സ്വാദിഷ്ടമുള്ളവയാണ്. നിറയെ ആരോഗ്യത്തിന്റെ കലവറായാണ് ഈ പഴങ്ങള്‍ എന്നും അറിയുക.

നിത്യ ജീവിതത്തില്‍ നാം നേരിടേണ്ടി വരുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവും ഈ കുഞ്ഞന്‍ പഴത്തിലുണ്ട്.

88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്. അതിനാല്‍ ഇതില്‍ കൊഴുപ്പ് തീരെ ഇല്ല എന്ന്തന്നെ പറയാം. ജീവകം സി ധാരളമടങ്ങിയ മള്‍ബറി ശരീരത്തിലെ മുറിവുകളെ ഉണയ്ക്കാനും സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്.

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി അത്യുത്തമമാണ്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മള്‍ബറി പഴങ്ങള്‍ നല്ലതാണ്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇവ.

മള്‍ബറിയില്‍ ധാരാളം ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കും.

പ്രമേഹം, ക്യാന്‍സര്‍, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇവ സഹായകമാണ്.

shortlink

Post Your Comments


Back to top button