തിരുവനന്തപുരം: കേരളാ ബാങ്ക് ഫെബ്രുവരി മാസം മധ്യത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സഹകരണ ബാങ്കുകള്‍ വലിയ പങ്ക് വഹിക്കുന്നു. ഇപ്പോള്‍ ഭീമന് ബാങ്കുകളുടെ കാലമാണ്. ഇവര്‍ സാധാരണക്കാരെ ആട്ടിപ്പുറത്താക്കുന്നു. വിവിധ സേവനങ്ങള്‍ക്ക് വലിയ തുകയാണ് ഉപഭോക്താക്കളില്‍നിന്ന് ഇത്തരം ബാങ്കുകള്‍ ഈടാക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ കടുത്ത മത്സരമാണ് നിലവിലുളളതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments