തിരുവനന്തപുരം : കവിയൂർ പീഡനക്കേസിലെ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാൽ പ്രതി അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് സിബിഐ കോടതിയിൽ അറിയിച്ചത്. പീഡിപ്പിച്ചത് അച്ഛനാണെന്ന് സംശയം മാത്രമാണ് ഉള്ളതെന്നും സിബിഐ പറഞ്ഞു. കേസ് അട്ടിമറിക്കുന്നതിന് കുടുംബത്തിൽനിന്നുള്ളവരുടെയോ രാഷ്ട്രീയക്കാരുടെയോ ബാഹ്യ പ്രേരണകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി. കേസിൽ നാലാമത്തെ അന്വേഷണ റിപ്പോർട്ടാണ് സി.ബി.ഐ ഇന്നലെ കോടതിയിൽ സമർപ്പിച്ചത്.
2004 സെപ്റ്റംബര്‍ 28-നാണ് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. നാരാണയന് നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷംകഴിച്ച് മരിച്ചനിലയിലുമായിരുന്നു.
കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. നാരായണന് നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടില്‍ നാരായണന് നമ്പൂതിരി ആത്മഹത്യയ്ക്ക് മുന്‍പ് മകളെ പലതവണ പീഡിപ്പിച്ചതായും ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതി മൂന്നുതവണ തള്ളിയത്.
Post Your Comments