KeralaLatest News

സ്മാർട്ട് ഫോൺ ഉപയോഗിച്ചു രാത്രിയും കൂടുതൽ നല്ല ഫോട്ടോകൾ എടുക്കാനുള്ള എളുപ്പവഴികൾ

സ്മാർട്ട് ഫോൺ ഉപയോഗിച്ച രാത്രിയിലും പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും ഫോട്ടോ എടുക്കുമ്പോഴുള്ള പ്രശ്നങ്ങൾ എല്ലാരും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇതാ അത്തരം നല്ല ഫോട്ടോകൾ എടുക്കാനുള്ള ചില വഴികൾ.

സ്മാർട്ട് ഫോൺ ക്യാമെറകളിലെ ഇമേജ് സെൻസറുകളുടെ വലുപ്പം സാധാരണഗതിയിൽ 15 -30 ചതുരശ്ര മില്ലിമീറ്റർ ആണ്. വലിയ കുഴപ്പമില്ലാത്ത ഒരു ഡി എസ് എൽ ആർ ക്യാമറയിലെ ഇമേജ് സെൻസറിന്റെ വലുപ്പം 860 ചതുരശ്ര മില്ലിമീറ്റർ ആയിരിക്കും. പകൽസമയത്ത് സ്മാർട്ഫോൺ ക്യമറകളിലെ ഇമേജ് സെൻസറുകൾ നന്നായി പ്രവർത്തിക്കുന്നു. എന്നാൽ വെളിച്ചം കുറയുന്നതോടെ സെൻസറിന്റെ പ്രവർത്തനവും ഗുണമേന്മയും കുറയാൻ തുടങ്ങും.

മിക്ക ക്യാമറ ആപ്പുകളിലും നൈറ്റ് മോഡ് ലഭ്യമാണ്. ഇവയ്ക്ക് ഫോട്ടോയുടെ ഗുണമേന്മ വർധിപ്പിക്കാൻ കഴിയില്ല. എന്നാൽ ഗൂഗിൾ പിക്സിൽ 3, 3 XL എന്നിവയിൽ ലഭ്യമാകുന്ന നൈറ്റ് സൈറ്റ് മോഡ് ഇതിനു മാറ്റം വരുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ സ്മാർട്ഫോണുകൾ ഒന്നിലധികം ചിത്രങ്ങൾ സമന്വയിപ്പിച്ചാണ് മികച്ച ചിത്രങ്ങൾ ലഭ്യമാക്കുന്നത്. ഹുവായിയും മികച്ച നൈറ്റ് മോഡ് നൽകുന്നുണ്ട്. എന്നാൽ പിക്സിൽ3, 3 XL എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അത്ര മികച്ചതല്ല.

ഇമേജ് സെന്‍സറിലെ ലൈറ്റ് സെൻസിറ്റിവിറ്റി കൂട്ടുന്നതിന് ഐ എസ് ഒ കൂട്ടിയാൽ മതി. ഓട്ടോമാറ്റിക് മോഡിൽ ഫോട്ടോ എടുക്കുമ്പോൾ ക്യാമറ ആപ്പ് ഇത് ചെയ്യുന്നുണ്ട്. ഐ എസ് ഒ വർധിപ്പിക്കുന്നത് ഫോട്ടോയുടെ വ്യക്തതയും വിശദശാംശങ്ങളും ഇല്ലതാക്കുകയും നിറത്തിന്റെ മിഴിവ് കുറയ്ക്കുകയും ചെയ്യും എന്ന കാര്യം ശ്രദ്ധിക്കണം.

ഫോണുകളിലെ എൽ ഇ ഡി ലൈറ്റ് ഉപയോഗിച്ചും കൂടുതൽ വെളിച്ചം വരുത്താം. ഏതിനും ചില ദോഷങ്ങളുണ്ട് . ലൈറ്റ് നിഴലുകൾ നഷ്ടപ്പെടുത്തുന്നതിനാൽ ചിത്രത്തിന്റെ ജീവൻ നഷ്ടപ്പെടുന്നു. അതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഫ്ലാഷ് ഉപയോഗിക്കുക. ലഭ്യമായ സ്വാഭാവിക പ്രകാശം ഉപയോഗപ്പെടുത്തി ഫോട്ടോ എടുക്കുന്നതാണ് നല്ലത്.

ഏക്സ്‌പോർഷൻ ടൈം വർധിപ്പിക്കുന്നതോടെ ക്യാമറയിലെത്തുന്ന പ്രകാശത്തിൻറെ അളവ് കൂടും. ഇതോടെ സഞ്ചരിക്കുന്ന വസ്തുക്കളുടെ ബ്ലെറാകുമെന്ന കാര്യം ഓർക്കുക. എക്സ്സ്‌പോഷൻ ടൈം വർധിപ്പിക്കാൻ പ്രൊ മോഡ് അല്ലെങ്കിൽ സമാനമായ മോഡ് തെരഞ്ഞെടുക്കുക. സാധാരണ സ്മാർട്ഫോൺ ക്യാമറ കളുടെ എക്സ്സ്‌പോഷർ ടൈം പത്തിലൊന്നു സെക്കന്റ് ആണ്. എക്സ്സ്‌പോഷർ ടൈം കൂട്ടി ഹോട്ട എടുക്കുമ്പോൾ ക്യാമറ ചെറുതായിപോലും അനങ്ങാൻ പാടില്ല അനങ്ങിയാൽ ഫോട്ടോയെ അത് ദോഷകരമായി ബാധിക്കും. ഓടുന്ന ട്രെയിൻ, ആകാശത്ത് കാണുന്ന കരിമരുന്നു പ്രയോഗം, നിലവിലെ പ്രകൃതി,മുതലായവ എടുക്കുമ്പോൾ എക്സ്സ്‌പോഷർ ടൈം 30 സെക്കന്റ് ആക്കുക. ഇതാണ് സ്മാർട്ഫോണുകളിലെ സാധ്യമായ പരമാവധി സമയം. ടൈം കൂട്ടുമ്പോൾ ഐ ആസ് ഒ കുറയ്ക്കാൻ ശ്രദ്ധിക്കുക. ഒപ്പം ക്യാമറ ചലിക്കാതിരിക്കാനും.

രാത്രികാലത്ത് ഫോട്ടോ എടുക്കുന്നവർ മറ്റുചിലത് കൂടി കരുതുക. ഇതിലൊന്നാണ് ട്രൈപോഡിന് സമാനമായി സ്മാർട്ഫോണിൽ ഉപയോഗിക്കാവുന്ന ഗൊറില്ലപോഡ്. ഇതിനൊപ്പം യൂണിവേഴ്സൽ അഡാപ്റ്റർ കൂടെ വാങ്ങുക. ഈരീതികൾ പരിശോധിച്ചശേഷം മികച്ചത് തെരഞ്ഞെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button