
തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച് വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു. നാലുവയസ്സുകാരന് ഉള്‍പ്പെടെ ശനിയാഴ്ച മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സൂരജ് കൃഷ്ണന് (നാല്), കൊല്ലം കൊറ്റങ്കര സ്വദേശി സ്റ്റൈഫി (23), കോഴിക്കോട് ഇരിങ്ങാല്‍ സ്വദേശി സുധ (37) എന്നിവരാണ് മരിച്ചത്. ഇതോടെ ഇക്കൊല്ലം എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് സംസ്ഥാനത്ത് 53 പേര് മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഒരാഴ്ചക്കിടെ 14 പേര് രോഗം ബാധിച്ച് മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ മരണസംഖ്യ ഉയര്‍ന്നേക്കും.
Post Your Comments